മുന്‍ ജയില്‍ ഡി.ഐ.ജി രൂപക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

എഐഡിഎംകെ നേതാവ് ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ച കര്‍ണാടകയിലെ മുന്‍ ജയില്‍ ഡി.ഐ.ജി രൂപക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് മികച്ച സേവനത്തിന് അവര്‍ മെഡല്‍ ഏറ്റുവാങ്ങിയത്. 2016ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും രൂപയ്ക്ക് ലഭിച്ചിട്ടുണ്ട്.
ശശികലക്ക് നിയമവിരുദ്ധ സൗകര്യങ്ങള്‍ നല്‍കുന്നതായുള്ള റിപ്പോര്‍ട്ട് രൂപ പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഡി. രൂപ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായതോടെ ജയില്‍ ഡിഐജി സ്ഥാനത്തു നിന്നും അവരെ മാറ്റിയിരുന്നു. ജയില്‍ ഡി.ഐ.ജി പദവിയില്‍ നിന്ന് മാറ്റിയ രൂപ ഇപ്പോള്‍ ട്രാഫിക് ആന്‍ഡ് റോഡ് സുരക്ഷ വിഭാഗത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here