അവസാനം ഡാഡാ നമ്മുടെ ചിത്രമെടുത്തു. പൃഥ്വിയുടെ ചിത്രത്തിന് ഭാര്യയുടെ കമന്റ്

Instagram

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പൃഥ്വി ഭാര്യ സുപ്രിയയുടേയും മകളുടേയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമാണ് പൃഥ്വി കുടുംബത്തിന്റെ ചിത്രം സോഷ്യല്‍ പ്ലാറ്റ് ഫോമുകളില്‍ ഷെയര്‍ ചെയ്യാറ്. അത് കൊണ്ട് തന്നെ ഈ ഫോട്ടോ ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.  സുപ്രിയയും അലംകൃതയും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രമാണിത്.  ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ കമന്റിന്റെ ബഹളമായി ഫോട്ടോയ്ക്കടിയില്‍. എന്നാല്‍ ഇതിനിടെ വന്ന ഒരാളുടെ കമന്റ് എല്ലാവരേയും ഞെട്ടിച്ചു. സുപ്രിയയുടെ കമന്റായിരുന്നു അത്. അവസാനം ഡാഡാ അമ്മയുടേയും കുഞ്ഞിന്റേയും ചിത്രം എടുത്തു എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

Instagram


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top