പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ യേശുദാസ് അപേക്ഷ നൽകി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ഗായകൻ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമർപ്പിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ രതീശനാണ് പ്രത്യേക ദൂതൻ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദർശനം നടത്തുവാൻ അനുവാദം നൽകണമെന്നാണ് യേശുദാസ് അപേക്ഷയിൽ പറയുന്നത്. യേശുദാസിന്റെ അപേക്ഷയിൽ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ രതീശൻ അറിയിച്ചു. ക്ഷത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ ആരായും.
yesudas submitted request to enter padmanabhaswamy temple
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News