കനത്ത മഴ; കാഴ്ച്ചക്കാരിൽ ഭീതി നിറച്ച് ചാർപ്പ വെള്ളച്ചാട്ടം
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനമൊട്ടാകെ തണുത്തുറഞ്ഞു. മലയോര പ്രദേശങ്ങളിലെ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും ഇന്നലെ പെയ്ത കനത്ത മഴയുടെ ബാക്കി പത്രമായിരുന്നു. നഗരങ്ങളിൽ കടുത്ത വെള്ളക്കെട്ടും അനുഭവപ്പെട്ടു.
എന്നാൽ ഈ ദൃശ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ചാലക്കുടിയിലെ കാഴ്ച്ച. പ്രദേശത്തെ ചാർപ്പ വെള്ളച്ചാട്ടത്തിന്റെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത മുഖമാണ് ഇന്നലെ കണ്ടത്. കാഴ്ച്ചക്കാരിൽ ഭീതി ഉണർത്തി അത്രമേൽ ശക്തമായാണ് ചാർപ്പ കുത്തിയൊഴുകിയത്. കാഴ്ച്ചക്കാരിലൊരാൾ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒപ്പം അതിരപ്പിള്ളിയിലേയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
ചാലക്കുടിപ്പുഴയുടെ ഒരു പോഷകനദിയിൽ ഉള്ളവെള്ളച്ചാട്ടമാണ് ചാർപ്പ. ചാലക്കുടി – വാൽപ്പാറ അന്തർസംസ്ഥാനപാതക്കരികിലായാണ് ചാർപ്പ വെള്ളച്ചാട്ടം. മഴക്കാലത്ത് ചാർപ്പയിലെ വെള്ളം റോഡരികുവരെ എത്താറുണ്ടെങ്കിലും, വേനൽക്കാലത്ത് വെള്ളച്ചാട്ടം പൂർണ്ണമായും വറ്റപ്പോകാറുണ്ട്.
charpa falls during heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here