Advertisement

ദിലീപിന് ഇത്തവണയും ജാമ്യമില്ല

September 18, 2017
Google News 0 minutes Read
Dileep

നടിയെ ആക്രമിച്ച കേസിൽ പ്രതിയായി വിചാരണ തടവിൽ കഴിയുന്ന ദിലീപിന് ജാമ്യമില്ല. നേരത്തേ രണ്ട് തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നൽകിയത്. വിചാരണ തടവ് അറുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്.

തനിയ്‌ക്കെതിരെ ഉള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.

പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെ സമയം ലഭിക്കും. അതിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ 60 ദിവസം പിന്നിട്ടാൽ ജാമ്യം ലഭിക്കാൻ അർഹതയുണ്ട്. അതേസമയം ദിലീപിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here