നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ദിലീപ് രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു; നിർണ്ണായക വിവരങ്ങൾ പുറത്ത്; ദിലീപിന് കുരുക്ക് മുറുകുന്നു

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാലാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ദിലീപിന്റെ കുരുക്ക് മുറുക്കുന്ന നിർണ്ണായക വിവരങ്ങൾ പ്രോസിക്യൂഷൻ പുറത്തുവിട്ടിരിക്കുന്നത്.
സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനിൽ നിന്നും കോൾ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നൽകിയിട്ടില്ല.
ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പൾസർ നടിയോട് പറഞ്ഞിരുന്നു.
ക്വട്ടേഷൻ നൽകിയ ആൾ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോൺകോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമർത്ഥിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകൾ നിരത്തി പൊലീസ് സമർപ്പിച്ചു.
പനിയായതിനാൽ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണിൽ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല.
ദിലീപിനെതിരായ തെളിവുകൾ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബിൽ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.
dileep called remya nambeesan on attack day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here