Advertisement

കൊച്ചി മെട്രോ; പാലാരിവട്ടം-മഹാരാജാസ് ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

September 18, 2017
1 minute Read
kochi metro palarivattom to maharajas inaguration on oct 3 kochi metro second phase AFD team to visit today kochi metro suffering 6.6 crore loss per month

കൊച്ചി മെട്രോ ഒടുവിൽ നഗരമധ്യത്തിലേക്ക് എത്തുന്നു.
ഒക്ടോബർ മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള യാത്രാ സർവീസിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം.

ഉദ്ഘാടനത്തിനായി സംസ്ഥാനം നിശ്ചയിച്ചിരിക്കുന്ന തീയതി കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്രമന്ത്രിയുടെ അനുമതി ലഭിച്ചാൽ ഉദ്ഘാടനം മൂന്നിന് തന്നെയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

അണ്ടർ17 ഫിഫ ലോകകപ്പിനു മുൻപായി മെട്രോ സർവീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഫുട്‌ബോൾ മത്സരങ്ങൾക്കായി കൊച്ചിയിലേക്കെത്തുന്നവരെ മെട്രോയിലേക്ക് ആകർഷിക്കാനാണ് നീക്കം.

kochi metro palarivattom to maharajas inaguration on oct 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top