ഫിഫ ജൂനിയർ ലോകകപ്പ്; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഫിഫ ജൂനിയര്‍ ലോകകപ്പിനെ തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെ വ്യാപാരികളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടിയില്‍ സ്റ്റേഡിയത്തിലെ വ്യാപാരികള്‍ക്ക് ജിസിഡിഎ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ജിസിഡിഎ കെട്ടി വെക്കണം. കളക്ടറുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടത്. കടകള്‍ അടച്ച് സ്റ്റേഡിയം 25 ന് ഫിഫയ്ക്ക് കൈമാറണം.
രണ്ടംഗ സമിതിക്ക് വ്യാപാരികള്‍ കണക്ക് നല്‍കണം. ഇവരുടെ ശുപാര്‍ശയില്‍ നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്നും താല്‍പര്യമില്ലാത്ത വ്യാപാരികള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി. സിവില്‍ കോടതിയെ സമീപിക്കുന്നവര്‍ക്ക് ഹൈകോടതി ഉത്തരവ് ബാധകമായിരിക്കില്ല. സാധാരണ നിലയിലാണെങ്കില്‍ ജിസിഡിഎ നടപടി റദ്ദാക്കേണ്ടതാണെന്നും ടൂര്‍ണമെന്റിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇടക്കാല ഉത്തരവെന്നും കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here