Advertisement

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

September 20, 2017
Google News 0 minutes Read
kashmir terrorist attack 4 killed pak attack loc india fights back kashmir poonch pak ceasefire violation india attacks pakistan posts and killed 3 pak soldiers

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് പാക്ക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെയാണ് ബിഎസ്എഫ് വധിച്ചത്.

അമൃത്സറിലെ അജ്‌നാല മേഖലയിലൂടെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവർ സൈന്യത്തിനു നേരെ വെടിയുതിർത്തുവെന്നും തുടർന്നു സൈന്യം തിരിച്ചടിയ്ക്കുകയായിരുന്നുവെന്നും സൈനിക വക്താവ് അറിയിച്ചു.

ഇവരിൽനിന്ന് നാല് കിലോ ഹെറോയിൻ, എകെ 47 തോക്കുകൾ, തിരകൾ, പാക്കിസ്ഥാനിൽനിന്നുള്ള മൊബൈൽ ഫോൺ, സിം കാർഡ്, 20,000 രൂപയുടെ പാക് കറൻസികൾ എന്നിവ സൈന്യം പിടിച്ചെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here