മിഥുൻ ചക്രവർത്തി തെരുവിൽ നിന്നും എടുത്ത് വളർത്തിയ ആ കുഞ്ഞ് ഇന്ന് ഇങ്ങനെ

താരപുത്രന്മാർ/പുത്രിമാർ എന്നും മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാണ്. പ്രത്യേകിച്ച് ബോളിവുഡിൽ. കാരണം ഇന്നത്തെ താരങ്ങളുടെ മക്കളാണ് നാളത്തെ താരങ്ങൾ. റൺബീർ കപൂർ, സൊനാക്ഷി സിൻഹ, ടൈഗർ ഷറോഫ്, എന്നിവർ ഉദാഹരണം.
എന്നാൽ ബോളിവഡ് ലോകത്തെ അധികമാരും അറിയാത്ത താരപുത്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അഭിനയചക്രവർത്തി മിധുൻ ചക്രവർത്തിയുടെ മകൾ ദിഷാനി ചക്രവർത്തി….
മാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ദിഷാനി എന്നാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്നാണ് വാർത്ത.
എന്നാൽ ദിഷാനി മിഥുൻ ചക്രവർത്തിയുടെ വളർത്തു മകളാണെന്നത് വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന സത്യം.
മുംബൈ തെരുവുകളിലെ ഒരു ചവറ്റുകൊട്ടയ്ക്ക് സമീപം കുടുംബം ഉപേക്ഷിച്ച് നിലയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തി എന്ന പത്രവാർത്ത ശ്രദ്ധയിപ്പെട്ട മിഥുൻ ദിഷാനിയെ എടുത്തുവളർത്തുകയായിരുന്നു. മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയും തീരുമാനത്തിന് പൂർണ്ണ പിന്തുണയേകി കൂടെ തന്നെ ഉണ്ടായിരുന്നു.
സൽമാൻ ഖാന്റെ കട്ട ആരാധികയായ ദിഷാനി ഇപ്പോൾ ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ അഭിനയം പഠിക്കുകയാണ്. ദിഷാനിയാണ് കുടുംബത്തിലെ ഏറ്റവും ഇളയത്. ദിഷാനിക്ക് മുകളിൽ മൂന്ന് സഹോദരന്മാരുമുണ്ട്.
mithun Chakraborty daughter dishani photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here