ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബ്രി​ഗേ​ഡ് പ​രേ​ഡ് മൈ​താ​ന​ത്ത് ചേ​ര്‍​ന്ന ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​മാ​യി മി​ഥു​ൻ ച​ക്ര​വ​ർ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ല്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി എ​ത്തു​മെ​ന്ന് ച​ർ​ച്ച​യ്ക്കു ശേ​ഷം വി​ജ​യ​വ​ര്‍​ഗി​യ പ്രതികരിച്ചിരുന്നു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യാ​യി​രു​ന്നു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി. അ​ഴി​മ​തി കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്ന് സ​ജീ​വ രാ​ഷ്ട്രീയ​ത്തി​ൽ നി​ന്ന് മാറി നി​ൽ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

Story Highlights – Actor Mithun Chakraborty joins BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top