Advertisement

നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും; ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് നരേന്ദ്ര മോദി

2 hours ago
Google News 2 minutes Read

നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും. ഇവി ബാറ്ററി നിർമ്മാണത്തിൽ ഇന്ത്യ ലോകത്തിലെ കരുത്തനായി മാറുകയാണെന്ന് നരേന്ദ്രമോദി. അഹമ്മദാബാദിലെ മാരുതി സൂസൂക്കി ഇവി പ്ലാൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും മോദി വ്യക്തമാക്കി. കൂടുതൽ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്‌തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെയ്ചി ഓനോ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുമെന്നും ഈ നാഴികക്കല്ലോടെ ഇന്ത്യ ഇപ്പോൾ സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആഗോള നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കുമെന്നും പ്രധാന മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവി സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാന്‍ അടക്കം നൂറോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ആണ് ഇവിറ്റാര. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക.

Story Highlights : modi launch maruti suzuki e vitara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here