മറവ് ചെയ്യാൻ കൊണ്ടുവന്ന നവജാതശിശുവിന് ജീവന്റെ ലക്ഷണം

കോഴിക്കോട് കബറടക്കാൻ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ ലക്ഷണം കണ്ടതായി ബന്ധുക്കൾ. തുടർന്ന് അടക്കം ചെയ്യാതെ കുട്ടിയെ ആസ്പത്രിയിലേക്ക് തിരികെ കൊണ്ടുപോയി.
നഗരത്തിലെ ഒരു സ്വകാര്യാസ്പത്രിയിൽ നിന്ന് ഡോക്ടർമാർ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആൺകുട്ടിയിലാണ് ജീവന്റെ ലക്ഷണങ്ങൾ കണ്ടത്.
പ്രസവവേദനയെത്തുടർന്ന് പേരാമ്പ്ര സ്വദേശിനിയെ ചൊവ്വാഴ്ചയാണ് കോഴിക്കോട്ടെ ആസ്പത്രിയിൽ കൊണ്ടുവന്നത്. പ്രസവിച്ചപ്പോൾ കുട്ടി മരിച്ചെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. കുട്ടിയെ ആസ്പത്രിയിലെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
newborn came back to life
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here