പേരറിവാളന്റെ പരോള്‍ കാലാവധി നീട്ടണമെന്ന് അമ്മ

രാജീവ് ഗാന്ധി വധക്കേസില്‍ പരോളില്‍ ഇറങ്ങിയ പേരറിവാളന്റെ പരോള്‍ നീട്ടണമെന്ന ആവശ്യവുമായി അമ്മ അര്‍പ്പുതമ്മാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അര്‍പ്പുതമ്മാള്‍ തമിഴ്‌നാട് ജയില്‍ വകുപ്പ് മന്ത്രിക്ക് അപേക്ഷ നല്‍കി. ഒരു മാസം കൂടി പരോള്‍ നീട്ടിനല്‍കണമെന്നാണ് ആവശ്യം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് പേരറിവാളന് പരോള്‍ ലഭിച്ചത്. 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായിരുന്നു പരോള്‍ അനുവദിച്ചത്.
Plea to extend Perarivalan’s parole
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here