Advertisement

പൊതുമരാമത്ത് വകുപ്പിൽ ശമ്പളപരിഷ്‌കരണം; കയർമേഖലയ്ക്ക് ധനസഹായം

September 20, 2017
1 minute Read
salary revision in pwd dept

പൊതുമരാമത്ത് വകുപ്പിൽ 2014 ജൂലൈ 1ന് സർവീസിലുണ്ടായിരുന്ന എൺപത് എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

ഒപ്പം കയർമേഖലയുടെ ആധുനികവൽക്കരണത്തിനും വികസനത്തിനും നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെൻറ് കോർപ്പറേഷനിൽ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനുളള പ്രൊജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.

അതേസമയം. അന്തരിച്ച എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമ നിർമ്മിക്കാൻ ചെലവായ പത്തുലക്ഷം രൂപ ശില്പി കാനായി കുഞ്ഞിരാമന് നൽകുന്നതിനുളള മുൻ സർക്കാരിൻറെ തീരുമാനം സാധൂകരിച്ച് തുക അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

salary revision in pwd dept

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top