മാളുകൾക്ക് തിരിച്ചടി; 30 മീറ്ററിൽ തിയേറ്റർ, കോൺഫറൻസ് ഹാൾ തുടങ്ങിയവ അനുവദിക്കില്ലെന്ന് അഗ്നിശമന സേന

സെന്റർ സ്‌ക്വയർമാളിൽ ഉയരത്തിൽ സിനിമാ തിയേറ്റർ ഉൾപ്പെടെ ആളുകൽ ഒത്തുചേരുന്ന കോൺഫറൻസ് ഹാൾ, കല്യാണമണ്ഡപം തുടങ്ങിയവ അനുവദിക്കാനാവില്ലെന്ന് അഗ്നിശമനസേന. കേരളത്തിലെ വിവിധ മാളുകൾക്ക് ദൂരവ്യാപക പ്രത്യാഖാതമുണ്ടാക്കാൻ സാധ്യതയുള്ളതാണ് ഹൈക്കോടതിയിൽ അഗ്നിശനസേന നൽകിയ വിശദീകരണം.
അഗ്നിശമന വിഭാഗത്തിന്റെ അനുമതിയില്ലാതെ സെന്റർ സ്‌ക്വയർ മാളിലെ ഉയർന്ന നിലകളിൽ തിയേറ്റർ പ്രവർത്തിപ്പിക്കരുതെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പീവീസ് പ്രൊജക്ട്‌സ് നൽകിയ അപ്പീലിലാണ് അഗ്നിശമന സേനാ ഡിവിഷണൽ ഓഫീസർ ആർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണം നൽകിയത്.
അഗ്നിശമനസേനയുടെ നിലപാടിന് അനുകൂലമായ ഹൈക്കോടതി വിധി വന്നാൽ കേരളത്തിൽ 30 മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്ന സെന്റർ സ്‌ക്വയർ മാളിലെ സിനിപോളിസ് തീയേറ്റർ ഉൾപ്പെടെ കല്യാണമണ്ഡപങ്ങൾ, കോൺഫറൻസ് ഹാളുകൾ, തീയേറ്ററുകൾ തുടങ്ങിയ അടച്ച് പൂട്ടേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here