കൈക്കൂലി; മുൻ ഹൈക്കോടതി ജഡ്ജിയടക്കം അഞ്ച് പേർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഒഡീഷ ഹൈകോടതി മുൻ ജഡ്ജി അടക്കം അഞ്ചു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഇശ്‌റത്ത് മസ്‌റൂർ ഖുദ്‌സി, പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റ് അംഗങ്ങളായ ബി.പി യാദവ്, പലാഷ് യാദവ്, വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്.
ഡൽഹിയിലെ ഗ്രേറ്റർ കൈലാസിലെ വസതിയിൽ നിന്നാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജിന്റെ അംഗീകാരം സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ കൈകൂലി വാങ്ങിയെന്നാണ് കേസ്.
former hc judge booked in bribery case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here