ഗൗരി ലങ്കേഷ് വധം; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷ് കൊലപാതകക്കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്. ഗൗരിയെ വധിച്ച കാലപാതകിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കി.
ഗൗരി ലങ്കേഷിന്റെ വീട്ടിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കിയത്. 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബൈക്കിൽ എത്തിയ കൊലപാതകി വൈസറില്ലാത്ത ഹെൽമറ്റ് ധരിച്ചിരുന്നത്. ഫുൾകൈ ഷർട്ട് ധരിച്ചിരുന്ന കൊലയാളി കൈയിൽ ചരടും, കഴുത്തിൽ ടാഗും തുക്കിയിരുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി കർണ്ണാടക പൊലിസ് അറിയിച്ചു.
എന്നാൽ അന്വേഷണം നടക്കുന്നതിനാൽ രേഖാചിത്രം പുറത്ത് വിടാൻ അന്വേഷണ സംഘം വിസമ്മതിച്ചു. അക്രമികൾ സഞ്ചരിച്ച ബജാജ് പൾസർ ബൈക്ക് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ശക്തമാക്കിയിട്ടുണ്ട്.
gauri lankesh killer photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here