പട്ടൗഡി പാലസിന്റെ ചിത്രങ്ങൾ പുറത്ത്; കരീന-സെയ്ഫ് ദമ്പതികൾ താമസിക്കുന്നത് ഈ കൊട്ടാരത്തിൽ !!

inside pics of pataudi palace

ബോളിവുഡ് സിനിമാ നടനും നിർമ്മാതാവും എന്ന നിലയിൽ പ്രശ്‌സതനാണ് സയ്ഫ് അലി ഖാൻ. എന്നാൽ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തിൽപ്പെട്ടതാണ് സയ്ഫ്. സയ്ഫും, ബീഗമായ കരീനയും താമസിക്കുന്നത് ഹരിയാനയിലെ പട്ടൗഡി പാലസിലാണ്.

inside pics of pataudi palace

പട്ടൗഡി കുടുംബം കാലാകാലങ്ങളായി താമസിക്കുന്ന രാജകൊട്ടാരമാണ് പട്ടൗഡി പാലസ്. കൊട്ടാരത്തിന് ഇബ്രാഹിം പാലസ് എന്നും പേരുണ്ട്.

inside pics of pataudi palace

800 കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ കൊട്ടാരം.

inside pics of pataudi palace

200 വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്ന രാജകുടുംബമാണ് പട്ടൗഡി എങ്കിലും, കൊട്ടാരത്തിന് 81 വർഷത്തെ പഴക്കം മാത്രമേ ഉള്ളു.

inside pics of pataudi palace

150 ൽ പരം മുറികളുള്ള ഈ കൊട്ടാരത്തിൽ 100 ൽ പരം ജോലിക്കാരുണ്ട്. ബോളിവുഡ് ചിത്രമായ വീർ സാറ ചിത്രീകരിച്ചതും ഇവിടെയാണ്.

inside pics of pataudi palace

കൊട്ടാരത്തിലെ ‘ഷേർ മഹൽ’ എന്ന മുറിയിലാണ് കരീനയും സെയ്ഫും ഉറങ്ങുന്നത്. കരീന-സെയ്ഫ് വിവാഹത്തിന് ശേഷം പണിതതാണ് എട്ടാമത്തെ ഈ മുറി.

inside pics of pataudi palace

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും, നടി ഷർമിള ടാഗോറിന്റെയും മകനാണ് സയ്ഫ്.

inside pics of pataudi palace

ആദ്യം നവാബ് ഓഫ് പട്ടൗഡി എന്ന സ്ഥാനം അലങ്കരിച്ചിരുന്നത് മൻസൂർ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ഥാനം അദ്ദേഹത്തിന്റെ മകനായ സയ്ഫിന് ലഭിക്കുകയായിരുന്നു.

inside pics of pataudi palace

ഹരിയാനയിലെ പട്ടൗഡി എന്ന ഗ്രാമത്തിൽ നടന്ന കിരീടധാരണ ചടങ്ങായ പഗ്രിയിലാണ് സയ്ഫ് ഈ സ്ഥാനം ഏറ്റത്.

inside pics of pataudi palace

inside pics of pataudi palace

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More