Advertisement

ട്രംപിന്റെ യുഎൻ പ്രസംഗത്തിന് മറുപടിയുമായി പ്രസിഡന്റ് ഹസൻ റുഹാനി

September 21, 2017
Google News 1 minute Read
iran prez replies trump

ഐക്യരാഷ്ട്രസഭയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. ട്രംപിന്റെ പ്രസംഗം ഭീഷണിയും അജ്ഞതയും നിറഞ്ഞതാണെന്ന് റുഹാനി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങൾ അമേരിക്ക ലംഘിക്കുകയാണെന്നും ആരുടെയും ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്നും റുഹാനി വ്യക്തമാക്കി. ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎൻ പൊതുസഭയിൽ റുഹാനി പറഞ്ഞു.

ചൊവ്വാഴ്ച ഇറാൻ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് നടത്തിയത്. അഴിമതി നിറഞ്ഞ ഭരണസംവിധാനം സമ്പന്നമായ ഇറാനെ നശിപ്പിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. 2015ലെ ഇറാനുമായുള്ള ആണവകരാറിനെയും ട്രംപ് വിമർശിച്ചിരുന്നു.

iran prez replies trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here