Advertisement

കമൽഹാസ്സനെ കാണാൻ കെജ്രിവാൾ ചെന്നെയിലേക്ക്; ചർച്ച രാഷ്ട്രീയ പ്രവേശനമെന്ന് സൂചന

September 21, 2017
Google News 0 minutes Read
kamalhaasan-kejriwal

തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന സൂചന നൽകിയ നടൻ കമൽഹാനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് കൂടിക്കാഴ്ച നടത്തും. കെജ്രിവാൾ ചെന്നെയിലെത്തിയാണ് കമൽഹാസനുമായി കൂടിക്കാഴ്ച നടത്തുക. കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനമാണ് അജണ്ടയെന്നാണ് സൂചന.

രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചന നൽകി കമൽഹാസൻ തമിഴ് രാഷ്ട്രീയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. തന്റെ നിറം കാവിയല്ലെന്ന് ട്വീറ്റ് ചെയ്ത കമൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here