കമൽഹാസനെ കാണാൻ കെജ്രിവാളെത്തി; കൂടിക്കാഴ്ച ചെന്നെയിൽ വച്ച്

നടൻ കമൽഹാസനെ കാണാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചെന്നെയിലെത്തി. തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് കമൽ സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ച.
ചെന്നെയിലെത്തിയ കെജ്രിവാളിനെ കമൽഹാസന്റെ ഇളയമകൾ അക്ഷര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇരുവരും തമ്മിൽ രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച നടത്തിയതെന്നാണ് സൂചന.
ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ ആംആദ്മി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2015 ൽ കമൽ ഡൽഹിയിലെത്തി കെജ്രിവാളിനെ കണ്ടിരുന്നു.
രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചന നൽകി കമൽഹാസൻ തമിഴ് രാഷ്ട്രീയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. തന്റെ നിറം കാവിയല്ലെന്ന് ട്വീറ്റ് ചെയ്ത കമൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here