കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യയെന്ന് പോലീസ്

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യയെന്ന് പോലീസ്. പുറത്തൂർ സ്വദേശിയായ ഇർഷാദി(26)ന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയിലാണ് ഇയാളെ കുറ്റിപ്പുറത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. ഇർഷാദ് ഇപ്പോൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ താൻ സ്വയമാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇർഷാദ് പറയുന്നത്.
ഇന്ന് രാവിലെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വസ്ത്ത്രതിൽ രക്തം പുരണ്ട നിലയിൽ മുറിയുടെ പുറത്ത് ഇർഷാദിനെ കണ്ടതോടെ ലോഡ്ജിലെ ജീവനക്കാരനാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ആറ് മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ മറ്റൊരു പെൺകുട്ടിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ യുവതി യുവാവിനെ വിളിച്ച് വരുത്തി പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരൂർ റെയിൽവെ സ്റ്റേഷന് സമീപമുള്ള കടയിൽനിന്ന് തെർമോകോൾ മുറിക്കുന്ന ബ്ലേഡ് വാങ്ങിയാണ് കൃത്യം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.
തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് സമാനമായ സംഭവം അരങ്ങേറുന്നത്. സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങൾ കൂടിവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here