അൻവർ എംഎൽഎയുടെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിന് അനുമതി നൽകാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഴുവൻ നടപടിക്രമങ്ങളും പാലിയ്ക്കാതെയാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇനിയും ചില നടപടിക്രമങ്ങൾ പാർക്ക് അധികൃതർ പൂർത്തിയാക്കിയാൽ മാത്രമേ അനുമതി നൽകാനാകൂ എന്നും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമ്യൂസ്‌മെന്റ് പാർക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കിയതിനെതിരെ പി വി അൻവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി പാർക്ക് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് പാർക്ക് സന്ദർശിച്ച് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here