മുസ്ലിം യുവാവിനൊപ്പം ഇരുന്നതിന് പെൺകുട്ടിയുടെ മുഖത്തടിച്ച് ബിജെപി വനിതാ നേതാവ്; ദൃശ്യങ്ങൾ പുറത്ത്

OUTRAGEOUS: BJP neta assaults a “major” girl just because she ws sipping tea with her Muslim friend at a restro in Aligarh. @Uppolice pl act pic.twitter.com/s0PL6PEFST
— Prashant Kumar (@Prashant_TN) September 20, 2017
മുസ്ലിം മതവിശ്വാസിയായ യുവാവിനൊപ്പം ഇരുന്നതിന് പെൺകുട്ടിയുടെ മുഖത്തടിച്ച് ബിജെപി വനിത നേതാവ്. ഹിന്ദു പെൺകുട്ടിയോട് ആക്രോശിക്കുകയും പെൺകുട്ടിയുടെ മുഖത്തടിക്കുകയും ചെയ്യുന്ന വനിതാ നേതാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.
ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വർഷിനിയാണ് പെൺകുട്ടിയെ മർദ്ദിക്കുന്നത്. പെൺകുട്ടിക്ക് മുസ്ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് സംഗീതയുടെ മർദ്ദനം. ‘നീ ഒരുപാട് വളർന്നില്ലേ. അവൻ മുസ്ലിം ആണെന്ന് നിനക്ക് അറിയില്ലേ.’ എന്നു പറഞ്ഞുകൊണ്ടാണ് ബിജെപിയുടെ വനിതാ നേതാവ് പെൺകുട്ടിയുടെ മുഖത്ത് നിർത്താതെ അടിക്കുന്നത്.
പെൺകുട്ടിയും യുവാവും ഒരുമിച്ചിരിക്കുന്നത് കണ്ട ഹിന്ദു ജഗ്രാൻ മഞ്ച് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇവരെ അപമാനിച്ചിരുന്നു.
അതേസമയം, താൻ പ്രായപൂർത്തിയായ യുവതിയാണെന്നും തങ്ങൾ പ്രണയത്തിലാണെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
bjp woman leader sangeetha varshini slaps girl for sitting with muslim boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here