Advertisement

പാക്കിസ്ഥാൻ ടെററിസ്ഥാനെന്ന് ഇന്ത്യയുടെ മറുപടി

September 22, 2017
0 minutes Read
eenam-gambir_uno

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ടെററിസ്ഥാനായി മാറിയെന്നാണ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീർ മറുപടി നൽകിയത്. ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഘാൻ അബ്ബാസി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഈനം.

കാശ്മീരിലെ ജനങ്ങളെ ഇന്ത്യ അടിച്ചമർത്തുകയാണെന്നും ഐക്യരാഷ്ട്ര സംഘടന കാശ്മീരിലേക്ക് പ്രത്യേക സംഘത്തെ അയക്കണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ഒസാമ ബിൻ ലാദന് ഒളിയ്ക്കാൻ ഇടം നൽകിയ രാജ്യം ചതിയെ കുറിച്ചും പറയുന്നത് അസാധാരണമാണെന്ന് പറഞ്ഞ ഇന്ത്യ പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞുവെന്നും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top