Advertisement

ഷാർജ ഭരണാധികാരി കേരളം സന്ദർശിക്കുന്നു

September 22, 2017
Google News 0 minutes Read
sulthan sharjah

ഷാർജ ഭരണാധികാരിയും യു എ ഇ പരമോന്നത സമിതി അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലേക്കെത്തുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക.

അതേസമയം ഇത്തവണ അദ്ദേഹം കോഴിക്കോട് സന്ദർശിക്കില്ല. കോഴിക്കോട് സർവകലാശാല ഡിലിറ്റ് സമർപ്പണം 25 തിങ്കൾ ഉച്ചയോടെ രാജ്ഭവനിൽ നടക്കുമെന്നാണ് അറിയിപ്പ്. ആദ്യമായാണ് ഗൾഫിലെ ഒരു ഭരണാധികാരി കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ യിലെത്തിയപ്പോൾ ശൈഖ് സുൽത്താനെ സന്ദർശിച്ചു കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ലോക പ്രശസ്തമായ ഷാർജ പുസ്തകമേളയിൽ കേരളത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here