ചുണ്ടന്‍ വള്ളത്തില്‍ ചാടിക്കയറാനും മാത്രം നെഹ്‌റുവിനെ ആവേശം കൊള്ളിച്ച ഒരു വള്ളംകളിയുടെ കഥ; നെഹ്‌റു ട്രോഫി എന്ന പേരിന് പിന്നിലെന്ത്?

പുന്നമടക്കായലില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആലപ്പുഴ പോലൊരു കുഞ്ഞു സ്ഥലത്തു നിന്ന് വള്ളംകളി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു മത്സര ഇനമായി വളര്‍ന്നു. എന്താണ് നെഹ്‌റു ട്രോഫിക്കു പിന്നിലെ കഥ? (history of nehru trophy boat race alappuzha)
ചുണ്ടന്‍ വള്ളങ്ങള്‍ നേരത്തേ തന്നെ ആലപ്പുഴയിലെ ആവേശമായിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മത്സര ഇനമായി മാറിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണ്. പ്രധാനമന്ത്രിയായിരിക്കെ 1952ല്‍ കേരളത്തിലെത്തിയ നെഹ്‌റു ആലപ്പുഴയും സന്ദര്‍ശിച്ചു. അന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായിരുന്നു വള്ളം കളിയും.
Read Also: ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളി വേണം; പുതിയ എസ്‌യുവി എത്തിക്കാൻ മാരുതി
പാമ്പിന്റെ രൂപത്തോട് സാദൃശ്യമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നെഹ്രുവിനെ സംബന്ധിച്ച് കൗതുക വസ്തുവായിരുന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് മത്സരം കൂടിയായതോടെ നെഹ്‌റു ആവേശഭരിനായി. നടുഭാഗം ചുണ്ടനാണ് അന്ന് വിജയിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടു തന്നെ അതില്‍ വിജയികളോ, സമ്മാനമോ ഉണ്ടായിരുന്നില്ല. ആവേശം അടക്കാനാകാതെ,നെഹ്‌റു ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. നടുഭാഗം ചുണ്ടനു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു അത്.
തന്നെ ഇത്രയും ആവേശം കൊള്ളിച്ച തുഴക്കാരെ ഡല്‍ഹിയിലെത്തിയിട്ടും നെഹ്‌റു മറന്നില്ല. അവര്‍ ഒരു സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. തന്റെ കയ്യൊപ്പോടെ ചുണ്ടന്‍ വള്ളത്തിന്റെ രുപമുള്ള ഒരു വെള്ളിക്കപ്പ് അദ്ദേഹം വിജയികള്‍ക്കായി കേരളത്തിലേക്കയച്ചു. നെഹ്‌റുവിനെ പോലെ ഒരു വലിയ നേതാവിനെ ആഹ്ലാദിപ്പിച്ച ആ മത്സരം പിന്നീടിങ്ങോട്ട് എല്ലാവര്‍ഷവു തുടര്‍ന്നു. അതിന് നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരിടുകയും ചെയ്തു.
Story Highlights : history of nehru trophy boat race alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here