Advertisement

2.46 കോടിയുടെ പഴയ നോട്ടുകളുമായി അഭിഭാഷകനടക്കം ആറുപേര്‍ പിടിയിൽ

September 22, 2017
Google News 0 minutes Read
old currency valid till dec 15

2.46 കോടിയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകനടക്കം ആറുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ബാലരാമപുരം അലീഫ് മന്‍സില്‍ മുഹമ്മദ് അന്‍സ്, വള്ളക്കടവ് ശ്രീവിലാസ് വീട്ടില്‍ അഡ്വ.കണ്ണന്‍ കൃഷ്ണകുമാര്‍, ബീമപള്ളി മുഹമ്മദ്ഷാന്‍, പൂങ്കോട് മരുതാറവിളാകം അച്ചു, ബീമാപള്ളി അന്‍സാറുദ്ദീന്‍, മലപ്പുറം അരീക്കോട് സ്വദേശി തെക്കേയില്‍ അബ്ദുള്‍ നാസര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

രണ്ടുകാറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here