അടുത്ത നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കുമെന്ന് തമിഴ്താരം കമൽഹാസൻ.

അടുത്ത നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കുമെന്ന് നടൻ കമൽഹാസൻ.
തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച പെൺകുട്ടിയുടേത് പോലെയാണ്. അവർ ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഒരു മത്സരമുണ്ടായാൽ താൻ മത്സരിക്കുമെന്ന് കമൽഹസൻ വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ താൽപര്യമില്ല. എല്ലാ പാർട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാൽ തനിച്ചു നിൽക്കുന്നതിനാണ് താൽപര്യമെന്നും കമൽ പറഞ്ഞു.
വർഗീയ ശക്തികൾക്കെതിരേയും മതേതര നിലപാടുകളുമാണ് കമൽഹാസൻ ഉയർത്തിപ്പിടിക്കുന്നത്. സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും കമലഹാസൻ അറിയിച്ചിരുന്നു.
will compete if election takes place in next 100 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here