യുവതിയെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

ഗുർമീത് റാം റഹീം സിംഗിന് പിന്നാലെ മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഫലാഹരി ബാബയും പിടിയിൽ. രാജസ്ഥാനിലെ അൽവാറിലുള്ള ആശുപത്രിയിൽനിന്നുമാണ് ഫലാഹരി ബാബയെന്ന കൗശലേന്ദ്ര പ്രപന്നചാര്യ ഫൽഹാരി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിയായ 21 കാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഫലാഹരിയെ ആറസ്റ്റ് ചെയ്തത്.
2017 ഓഗസ്റ്റിൽ അൽവാറിലെ ആശ്രമത്തിൽവച്ച് ഫലാഹരി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നു ബിലാസ്പുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെ ഫലാഹരി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് ഫലാഹരിയെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here