തരംഗം ഷൂട്ടിംഗിനിടെ നായിക ടൊവീനോയുടെ മുഖത്തടിച്ചു; സംഭവം വെളിപ്പെടുത്തി സംവിധായകന്‍

തരംഗം സിനിമയുടെ ഷൂട്ടിംഗിനിടെ നായിക ശാന്തി ബാലകൃഷ്ണ ടൊവീനോയുടെ മുഖത്തടിച്ചു. ഒന്നല്ല രണ്ട് വട്ടം. കാര്യമായിട്ടല്ല. സീനിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി!! സംവിധായകന്‍ ഡൊമിനിക് അരുണാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിയോട് ടൊവീനോയുടെ മുഖത്ത് അടിയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ടൊവീനോയോട് പറഞ്ഞിരുന്നില്ല. തല്ല് കിട്ടിയ ടൊവീനോ അമ്പരന്നു. സീന്‍ കൃത്യമായി ഷൂട്ട് ചെയ്യുകയും ചെയ്തു. ഷൂട്ടിംഗിന് ഇടയ്ക്ക് കിട്ടിയ തല്ലായതിനാല്‍ ടൊവീനോയ്ക്ക് പ്രതികരിക്കാനുമായില്ല. സീനിന് ശേഷം ടൊവീനോയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
നേഹ അയ്യർ, ബാലു വർഗീസ്, വിജയ രാഘവൻ, അലൻസിയർ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ എന്ന ചിത്രം നിർമ്മിക്കുന്നത് തമിഴ് നടൻ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ്. ടോവീനോയും, ബാലു വർഗ്ഗീസും ഈ ചിത്രത്തിൽ പോലീസ് വേഷമാണ് ചെയ്യുന്നത്. പത്മനാഭൻ പിള്ള എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. സെപ്തംബര്‍ 29ന് ചിത്രം തീയറ്ററുകളില്‍ എത്തും.
tovino
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here