കേരളത്തിലെ ഈ ബാറിൽ മദ്യം വിളമ്പുന്നത് സ്ത്രീകളാണ്
ഇത്രയും നാൾ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ഒരു ജോലിയിലേക്ക് കൂടി സ്ത്രീകൾ കടന്നുവരികയാണ്. സംസ്ഥാനത്തെ ബാറുകളിലാണ് സ്ത്രീകളും ജോലിക്കാരായെത്തുന്നത്. ഇതോടെ മദ്യം വിളമ്പാൻ ബാറുകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകളുമുണ്ടാകും. നിലവിൽ ഇടുക്കിയിലെ തൊടുപുഴയിൽ ജോഹാൻസ് ബാറിൽ മദ്യം വിളമ്പുന്നത് രണ്ട് സ്ത്രീകളാണ്.
കൂത്താട്ടുകുളത്തുനിന്നുള്ള രാജിയും ഒഡീഷ സ്വദേശി ജ്യോത്സനയുമാണ് ഇവിടെ മദ്യം വിളമ്പുന്നത്. അടുത്തിടെ ബാർ പദവി ലഭിച്ച ജോഹാൻസിൽ സ്ത്രീകളെ പരീക്ഷിക്കാൻ ഉടമ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് സ്ത്രീകളെ ബാറിലേയ്ക്ക് എടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെ ജോലിയ്ക്കെടുക്കാനാണ് ഇവരുടെ തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here