Advertisement

ഹരിയാനയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി; ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു

September 25, 2017
0 minutes Read

ബാംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നാലെ സമാനമായ സംഭവം ഹരിയാനയിലും. ഹരിയാനയിലെ ബഹദൂര്‍ഗഡിലാണ് സംഭവം. തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ പാസ്റ്റര്‍ സേവ്യര്‍മാത്യുവിന്റെ മകന്‍ അഭിഷേക് സേവ്യറെയാണ് കോളേജില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം തട്ടിക്കൊണ്ട് പോയത്. 75ലക്ഷം രൂപയാണ് ഇവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. പണവുമായി പോലീസ് തന്നെ അഭിഷേകിന്റെ ബന്ധുക്കളെ ഇവര്‍ക്ക് അടുത്തേക്ക് വിടുകയായിരുന്നു.

അഭിഷേകിന്റെ ബന്ധുക്കളോട് അക്രമികള്‍ പണമടങ്ങിയ ബാഗ് എറിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ടു. ബാഗ് എടുക്കാനായി അക്രമികള്‍ പുറത്ത് വന്ന സമയത്ത് പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top