Advertisement

മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലേക്ക്

September 25, 2017
Google News 1 minute Read
rajnath_singh

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലേക്ക്. ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍  ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തും.  ബാര ഹോത്തിയിലെ അതിര്‍ത്തി സംരക്ഷ സേനയുമായിയും മന്ത്രി സംവദിക്കും.    ഇതോടൊപ്പം റിംഖിം, മാന, ഔളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്നതാണ്. നാലുദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മുസ്സോറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ സന്ദര്‍ശിച്ച് ഐഎസ്, ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തും കേന്ദ്രമന്ത്രി സംസാരിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here