1983 ലെ ആ ചരിത്രനേട്ടം സിനിമയാകുന്നു; നായകനായി എത്തുക റൺവീർ സിങ്ങ്

ഇന്ത്യൻ കായിക ലോകം ഒരിക്കലും മറക്കാത്ത വർഷമാണ് 1983. ലോർഡ്‌സിൽവെച്ച് അന്ന് കപിൽദേവിന്റെ ക്യാപ്റ്റൻസിയിൽ അണിനിരന്ന പട കൈവരിച്ചത് ലോകജനത ഒരിക്കലും മറക്കാത്ത നേട്ടമായിരുന്നു.
സ്‌പോർട്‌സ് ബയോപിക്കുകളുടെ കാലത്ത് ഈ ചരിത്ര നിമിഷവും വെള്ളിത്തിരയിൽ പകർത്തപ്പെടുകയാണ്. കബീർ ഖാൻ ഒരുക്കുന്ന 1983 എന്ന ചിത്രത്തിൽ. അന്ന് കരുത്തരായ വെസ്റ്റിൻഡീസിനെ അപ്രതീക്ഷിതമായി അട്ടിമറിച്ച് ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകൻ കപിൽദേവാകുന്നത് രൺവീർ സിങ്ങാണ്.
നേരത്തെ അർജുൻ കപൂറിനെയായിരുന്നു കപിലിന്റെ വേഷം ചെയ്യാനായി പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് രൺവീർ സിങ്ങിന് നറുക്ക് വീഴുകയായിരുന്നു.
ranveer singh to act in 1983
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here