കളരിപ്പയറ്റിന്റെ ഇടവേളയില്‍ ബാബു ആന്റണിയും നിവിനും

ബാബു ആന്റണിയും, നിവിന്‍ പോളിയും കൊച്ചിയില്‍ കളരിപ്പയറ്റ് പഠിക്കുന്നതിന്റെ തിരക്കിലാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനായാണ് ഈ കഠിന പരിശീലനം. റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ പങ്കാളിത്തത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ടേണിംഗ് പോയന്റ് എന്ന മാരിറ്റല്‍ ആര്‍ട്സ് അക്കാദമിയിലാണ് ഇരുവരും പരിശീലനം നേടുന്നത്. നടന്‍ ബാബു ആന്റണിയാണ് ഈ ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്.
നിവിന്‍ പോളി തന്റെ വലിയ ആരാധകനാണെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും ബാബു ആന്റണി ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ ചെറുപ്പത്തില്‍ നിവിന്‍ നോട്ടു ബുക്കില്‍ സൂക്ഷിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തിയെന്നും ബാബു ആന്റണി പറയുന്നു.
babu antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here