മതംമാറാൻ പ്രേരിപ്പിച്ചു; യോഗ സെന്ററിനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

ഇതരമത വിവാഹത്തിന്റെ പേരിൽ യുവതികളെ തടങ്കലിലാക്കിയ സംഭവത്തിൽ യോഗ സെൻററിനെതിരെ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതി നിർദേശം. തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ നിർദേശം. ഇതര മതസ്ഥനെ വിവാഹം ചെയ്ത തന്നെ മതം മാറാൻ നിർബന്ധിച്ച് തടങ്കലിലാക്കിയെന്നും മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. കേന്ദ്രത്തിൽ 65 യുവതികൾ തടങ്കലിൽ ഉണ്ടന്നും അന്വേഷണം വേണമെന്നുമായിരുന്നു പരാതി. യുവതിയെ ഭർത്താവിനൊപ്പം പോകാൻ കോടതി അനുവദിച്ചു. യുവതിയുടെ പിതാവിനേയും സിറ്റി പോലീസ് കമ്മീഷ്ണറടക്കം അധികൃതരേയും കേസിൽ കോടതി കക്ഷി ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here