മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. വിയാകോം 18 മോഷൻ പിക്‌ചേർസ് ആണ് മിതാലിയുടെ ബജീവചരിത്ര സിനിമ നിർമ്മിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത്. എം എസ് ധോണിയുടെയും സച്ചിന്റെയും ജീവിതം സിനിമയായിരുന്നു. എന്നാൽ ഒരു വനിതാ ക്രിക്കറ്ററുടെ ജീവിതം സിനിമയാകുന്നത് ഇതാദ്യമാണ്.
സ്‌പോർട്‌സ് കരിയറാക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൽ തന്റെ ജീവിതം പ്രചോദനമാകട്ടേ എന്നാണ് വാർത്തയോട് മിതാലി പ്രതികരിച്ചത്. ഏകദിന ക്രിക്കറ്റിൽ 6000 സ്‌കോർ നേടിയ ആദ്യ വനിതാ താരമാണ് മിതാലി. പത്മശ്രീ, അർജുന അവാർഡുകൾ നേടി രാജ്യം ആദരിച്ച താരം കൂടിയാണ് മിതാലി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here