പാക് ചാര സംഘടന ഭീകരർക്ക് സംരക്ഷണം നൽകുന്നുവെന്ന് പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ

പാക് ചാരസംഘടനയായ ഐ.എസ്.ഐ ഭീകരർക്ക് സംരക്ഷണം നൽകുന്നുവെന്ന് പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മാലിക് മുക്താർ. ഇത് സംബന്ധിച്ച് മാലിക്ക് ഇസ്‌ലമാബാദ് ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് തന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഭീകരരെ സംരക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും മാലിക് കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചില ഉദ്യോഗസ്ഥർക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധമുണ്ട്. ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജനറലിനെ അറിയിച്ചിരുന്നു. പക്ഷെ അദ്ദേഹവും നടപടിയെടുക്കാൻ താൽപര്യമെടുത്തില്ലെന്നും അദ്ദേഹം പറയുന്നു.
അഫ്ഗാൻ ഇന്റലിജൻസ് ബ്യുറോയ്ക്കും ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുണ്ട്. ഇത്തരം ഭീകരവാദ ഗ്രൂപ്പുകൾ നമ്മളെ വഞ്ചിക്കുകയാണെന്നും മാലിക് പരാതിയിൽ ചൂണ്ടികാട്ടുന്നു.
Pakistan spy agency protects terrorists alleges ISI official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here