കേരളത്തിലേക്കുള്ള ട്രെയിനുകളുടെ വേഗത കൂട്ടുന്നു

കേരളത്തിൽ ഓടുന്നത് ഉൾപ്പടെ ദീർഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. നവംബർ അവസാനം പുറത്തിറക്കുന്ന പുതിയ ടൈംടേബിളിൽ തീവണ്ടികളുടെ വേഗത കൂട്ടുന്നതിന് ശേഷമുള്ള സമയക്രമമായിരിക്കും നിലവിൽ വരുക. ഇതോടെ ദില്ലി, മുംബൈ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പടെ കേരളത്തിലേക്ക് വരുന്ന തീവണ്ടികളുടെ യാത്രാസമയത്തിൽ രണ്ടുമണിക്കൂർ ലാഭമുണ്ടാകും.
ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പുതിയ സമയക്രമം നിലവിൽ വരുമ്പോൾ അമ്പതോളം എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പർഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയർത്തുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു.
train speed increases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here