സ്ത്രീകള്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചിയിൽ സ്ത്രീകള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. സ്ത്രീകളുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഡ്രൈവർ ഷെഫീഖിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇത് സ്വാഭാവിക നടപടി മാത്രമെന്നാണു പോലീസ് പറയുന്നത്.കണ്ണൂർ സ്വദേശികളായ ഏയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
കൊച്ചി വൈറ്റിലയിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. കണ്ണൂർ സ്വദേശികളായ എയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവർ ചേർന്ന് ഓണ്‍ലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. ഷെയര്‍ ഓപ്ഷനോടെയാണ് ഇവര്‍ വാഹനം ബുക്ക് ചെയ്തത്. ഇവരെ പിക് ചെയ്യാന്‍ വണ്ടി എത്തിയപ്പോള്‍ വണ്ടിയില്‍ ആളിരിക്കുന്നത് കാണിച്ച് യുവതികള്‍ ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് യുവതികൾ റോഡരികിൽ കിടന്ന കരിങ്കൽ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തലയിലും മുഖത്തും മർദിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഫീഖ് പോലീസിന് പരാതി നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here