Advertisement

തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് കളക്ടറുടെ റിപ്പോർട്ട്

September 27, 2017
Google News 0 minutes Read
thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. റവന്യൂ മന്ത്രിയ്ക്കും റവന്യൂ സെക്രട്ടറിയ്ക്കുമാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2014 ന് മുമ്പും 2014 ന് ശഷവുമുള്ള കയ്യേറ്റത്തെ കുറിച്ചാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ കാർ പാർക്കിംഗ് ഏരിയയ്ക്കായി 2014 ന് ശേഷം വയൽ നികത്തി. റിസോർട്ടിന് സമീപത്തുണ്ടായിരുന്ന നീർച്ചാൽ വവി തിരിച്ചുവിട്ടു.ഇതിന് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അനുമതി വാങ്ങിയിരുന്നില്ല. റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മിച്ചതും നിയമം ലംഘിച്ചാണെന്നും കളക്ടർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2014 ൽ ചാണ്ടിയുടെ റിസോർട്ട് നിൽക്കുന്ന പ്രദേശത്ത് നിലം നികത്തൽ കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ പത്മകുമാർ സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആർഡിഒ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here