ഡാർജിലിങ്ങിലെ അനിശ്ചിതകാല ബന്ദ് പിൻവലിച്ചു

ഗൂർഖാലാൻഡ് സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം താത്കാലികമായി നിർത്തിവെച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അഭ്യർഥന മാനിച്ചാണ് സമരക്കാരുടെ തീരുമാനം. ഇന്ന് രാവിലെ ആറുമുതൽ ബന്ദ് താൽക്കാലികമായി അവസാനിപ്പിച്ചതായി ഗൂർഖാലാൻഡ് ജനമുക്തി മോർച്ച (ഡിജെഎം) അറിയിച്ചു.
ജനാധിപത്യത്തിൽ ചർച്ചകളാണ് എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരം കാണാനുള്ള വഴിയെന്നും പ്രശ്‌ന പരിഹാരത്തിന് നിരന്തരമായ ചർച്ചകൾ നടത്തണമെന്നും ആഭ്യന്തരമന്ത്രി രാജനാഥ് സിങ്ങ് പറഞ്ഞിരുന്നു.
മാത്രമല്ല കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ ചർച്ചകൾക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് 104 ദിവസമായി തുടർച്ചയായി നടന്ന ബന്ദ് പിൻവലിക്കാൻ ഡിജെഎം തീരുമാനിച്ചത്.
darjeeling indefinite bandh came to halt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here