ഭാര്യ ഭര്‍ത്താവിന്റെ മൃതദേഹത്തിന്റെ മുന്നില്‍ വന്ന് കരഞ്ഞു, ‘മൃതദേഹം’ കണ്ണ് തുറന്നു

വായിച്ചത് അവിശ്വസനീയമായ ഒരു സിനിമാ ക്ലൈമാക്സ് ആണെന്ന് കരുതേണ്ട. കഴിഞ്ഞ ദിവസം കാസര്‍കോട് ആദുരില്‍ നടന്ന ഒരു സംഭവമാണിത്. കൊയക്കുടുവിലെ ലക്ഷ്മണനാണ് ഇത്തരത്തില്‍ സിനിമാകഥകളെ അനുസ്മരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്നത്. ശവം അടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. പിണങ്ങിപ്പോയ ഭാര്യ മൃതദേഹത്തിന് അടുത്ത് വന്നിരുന്ന കരഞ്ഞപ്പോഴായിരുന്നു നാട്ടുകാരെ അന്ധാളിപ്പിച്ച് ലക്ഷ്മണന്‍ കണ്ണ് തുറന്നത്. ഇത് കണ്ടതോടെ ആള്‍ക്കാര്‍ ചേര്‍ന്ന് ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചു.
മംഗളൂരു ദേര്‍ലഘട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ലക്ഷ്മണന്‍ മരിച്ചെന്ന് ആശുപത്രി അധികൃകര്‍ അറിയിക്കുന്നതും, ‘മൃതദേഹം’വീട്ടിലേക്ക് കൊണ്ട് വരുന്നതും. ലക്ഷ്മണനും ഭാര്യയും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്നു.
ലക്ഷ്മണന്‍ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Dead’ man comes back to life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here