19 പിറന്നാൾ ആഘോഷിക്കാൻ സർപ്രൈസ് സ്പിന്നർ ഒരുക്കി ഗൂഗിൾ

വിശേഷ ദിവസങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കാൻ പ്രത്യേക ഡൂിലുകളുമായി എത്തിയ ഗൂഗിൾ തന്റെ 19 ആം പിറന്നാളായ ഇന്ന് സർപ്രൈസ് സ്പിന്നറുമായാണ് എത്തിയിരിക്കുന്നത്.
ഈ സ്പിന്നറിൽ നിരവധി സർപ്രൈസുകളാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. XOX കളി, സ്‌നേക്ക്, ഹാലോവീൻ, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നരവധി കളികൾ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
ലാറി പെയ്ജും സെർജി ബ്രിനും 1998 സെപ്തംബർ 27 ൽ രൂപം കൊടുത്തതാണ് ഗൂഗിൾ കമ്പനി എന്ന് പറയപ്പെടുന്നുവെങ്കിലും, കമ്പനിക്ക് തന്നെ തന്റെ പിറന്നാളിന്റെ കാര്യത്തിൽ ചെറിയ സംശയമുണ്ട്.
2006 മുതലാണ് ഗൂഗിൾ സെപ്തംബർ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്നേ സെപ്തംബർ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്. എന്നാൽ 2004 ൽ ഗൂഗിളിന്റെ പിറന്നാൾ സെപ്തംബർ 7 നും, അതിന് മുമ്പത്തെ വർഷം സെപ്തംബർ 8 നും ആയിരുന്നു.
https://www.youtube.com/watch?v=0igHWcwnWqk
google celebrates 19th birthday with surprise spinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here