ബന്ധുനിയമനക്കേസ്; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസിൽ സർക്കാരിന് ഹെക്കോടതിയുടെ വിമർശനം. ആരുടെയെങ്കിലും വാ അടപ്പിക്കാനാണോ കേസ് എടുത്തതെന്നും ഹൈക്കോടതി ചോദിച്ചു. വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തതെന്തിനെന്നും കോടതി.
അതേസമയം ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന ജയരാജന്റെയും പി കെ ശ്രീമതിയുടെ മകൻ സുധീറിന്റെയും
ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്
ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എം പിയുടെ മകനുമായ പി കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ജയരാജനെതിരെ വിജിലൻസ് കേസ് എടുത്തത്. തുടർന്ന് ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
വിജിലൻസിന്റ റിപ്പോർട് പരിഗണിച്ചാണ് നടപടി. നിയമനം ലഭിച്ചിട്ടും പി കെ സുധീർ സ്ഥാനമേറ്റെടുത്തിട്ടില്ല, പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങൾ വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here