വിമാനത്തിന്റെ ചിറകുകൾ നഷ്ടപ്പെട്ടിരിക്കുന്നു; ജയ്റ്റ്‌ലിയെ പരിഹസിച്ച് രാഹുൽ

നരേന്ദ്ര മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ഗാന്ധി മോഡിയെയും അരുൺ ജയ്റ്റ്‌ലിയെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ലേഡീസ് ആന്റ് ജെന്റിൽമാൻ , ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. ദയവായി നിങ്ങൾ സീറ്റ് ബെൽറ്റ് മുറുക്കി സീറ്റിൽ ഉറച്ചിരിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകൾ നഷ്ടപ്പെട്ടിരി ക്കുന്നു’ – രാഹുലിന്റെ ട്വീറ്റ്
Ladies & Gentlemen, this is your copilot & FM speaking. Plz fasten your seat belts & take brace position.The wings have fallen off our plane https://t.co/IsOA8FQa6u
— Office of RG (@OfficeOfRG) September 27, 2017
ബിജെപി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിൻഹ അരുൺ ജയ്റ്റ്‌ലിയെ വിമർശിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പരിഹാസം. യശ്വന്ത് സിൻഹയുടെ ലേഖനവും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here