വേദിയെ ചിരിപ്പിച്ച് വിറപ്പിച്ച് സൈനുദ്ദീന്റെ മകന്‍!!

കൊച്ചിന്‍ കലാഭവനിലേയും ഹരിശ്രീയിലേയും കലാകാരന്മാര്‍ കേരള സംസ്ഥാനത്തെ ചിരിപ്പിച്ച് നിറുത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു. ജയറാം, സൈനുദ്ദീന്‍, ലാല്‍,സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, നിസാര്‍, കെഎസ് പ്രസാദ് തുടങ്ങി ചിരിവീരന്‍മാര്‍ കേരളക്കരയെ ചിരിപ്പിച്ച് കുടഞ്ഞ മിമിക്രിയുടെ സുവര്‍ണ്ണ കാലം. അന്നത്തെ മുഖമല്ല ഇന്നത്തെ മിമിക്രിയ്ക്ക്. മുഖങ്ങള്‍ മാത്രമല്ല ചിരിയുടെ രീതിയും ചിരിപ്പിക്കുന്ന രീതിയും മാറി. എങ്കിലും ആ പഴയ മിമിക്രി വീഡിയോകള്‍ ഇന്നും നമ്മെ ചിരിപ്പിക്കുന്നുണ്ട്. കൂട്ടത്തില്‍ എത്ര ചിരിച്ചാലും, നമ്മെ വിഷമിക്കുന്ന ഒരു മുഖമുണ്ട്. ഒരു നോട്ടം കൊണ്ട് പോലും ചിരിക്കാലം സമ്മാനിച്ച നടന്‍ സൈനുദ്ദീന്റെ.. ആ കലാകാരന്റെ വിടവാണ് ഇന്നും മിമിക്രിലോകത്ത് നികത്താനാകാതെ കിടക്കുന്നത്.
കഴിഞ്ഞ ദിവസം സൈനുദ്ദീന്റെ മകന്‍ ആ പഴയ കാലങ്ങളെ ഓര്‍മ്മിപ്പിച്ചു. ഫ്ളവേഴ്സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍ എത്തിയത്. പറവ ചിത്രത്തില്‍ അഭിനയിച്ച സിനില്‍ ചിത്രത്തിലെ നടന്മാരോടൊപ്പം അതിഥിയായി തന്നെയാണ് സിനില്‍ പരിപാടിയിലെത്തിയത്. അവതാരകനായ സുരാജിന്റെ നിര്‍ബന്ധത്തിലാണ് സിനില്‍ മൂന്നാല് ഐറ്റങ്ങള്‍ കാണിച്ചത്. കാണികളേയും, അവതാരകരേയും ഞെട്ടിച്ച നിമിഷങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. ശബ്ദത്തിലൂടെയും, നടപ്പിലൂടെയും താരങ്ങളെ അതേപടി അവതരിപ്പിച്ച് സിനില്‍, സത്യത്തില്‍ പൊരിച്ചു. വീഡിയോ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here