ഇത് ടോയ്‌ലറ്റല്ല ചൈനയിലെ ഒരു സർവ്വകലാശാല

North-China-University

സർവ്വകലാശാലകൾ അവിടുത്തെ കോഴ്‌സുകളുടെയും വിദ്യാർത്ഥികളുടെ നിലവാരത്തിന്റെയും പേരിൽ അറിയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത് ഇതുകൊണ്ടൊന്നുമല്ല.

സർവ്വകലാശാലയുടെ നിർമ്മിതിയാണ് ഇതിന് പിന്നിൽ. 12 നിലകളുള്ള നെറ്റിസെൻസ് യൂണിവേഴ്‌സിറ്റി നിർമ്മിച്ചിരിക്കുന്നത് ഭീമൻ കോസറ്റിന്റെ മാതൃകയിലാണ്.

നോർത്ത് ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് നെറ്റിസെൺമോക്ക് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത്.

13 മില്യൺ ഡോളർ ചെലവഴിച്ചാണ് സർവ്വകലാശാല കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ രസകരമായ വസ്തുതയെന്തെന്നാൽ കെട്ടിടം നിർമ്മിക്കുമ്പോൾ കോസറ്റ് മാതൃക നിർമ്മാതാക്കൾ മനസ്സിൽ കരുതിയിരുന്നില്ല.

north.china.ucityഎന്നാൽ നിർമ്മാണത്തിന് ശേഷം ചിത്രം മെടുത്ത് ചിലർ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഇത് യൂറോപ്യൻ കോസറ്റ് മാതൃകയിലാണെന്ന് നിർമ്മാതാക്കൾപോലും ശ്രദ്ധിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top